മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം; എല്ലാ കേസിലും പ്രതിയാക്കണം: ഹെെക്കോടതി

single-img
22 February 2019

യൂത്ത് കോണ്‍ഗ്രസ് പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചു പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി. ഹര്‍ത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഡീന്‍ കുര്യാക്കോസിനെ പ്രതിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഹര്‍ത്താലില്‍ കാസര്‍കോട് ജില്ലയില്‍ ഉണ്ടായ നഷ്ടങ്ങള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ എം സി കമറുദ്ദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡീനിനെതിരെ പ്രേരണകുറ്റം ചുമത്തണമെന്നും കോടതി നിര്‍ദേശിച്ചു.

മറ്റ് രണ്ട് യുഡിഎഫ് ഭാരവാഹികളെയും ജില്ലയിലെ ഹര്‍ത്താല്‍ അക്രമങ്ങളില്‍ പ്രതിയാക്കാനും കോടതി നിര്‍ദേശിച്ചു. നാശനഷ്ടങ്ങള്‍ ഇവരില്‍ നിന്നും ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.