കാസർഗോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കുമെന്ന് സൂചന

single-img
22 February 2019

കാ​സ​ർ​ഗോ​ട്ടെ പെ​രി​യ​ക​ല്യോ​ട്ട് കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും വീ​ടു​ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചേ​ക്കുമെന്നു സൂചനകൾ. സി​പി​എം ജി​ല്ലാ നേ​തൃ​ത്വം ഡി​സി​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താത്പര്യം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചചെയ്തു. എന്നാല്‍ പ്രദേശത്തെ പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് ഡിസിസി നേതൃത്വം ജില്ലാ നേതാക്കളെ അറിയിച്ചു.

അ​തി​നി​ടെ, മു​ഖ്യ​മ​ന്ത്രി വീ​ട് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ അ​ച്ഛ​ൻ കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തോ​ട് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനോടും ഇതേ ആവശ്യം കൃഷ്ണന്‍ ഉന്നയിച്ചിരുന്നു.