കോൺഗ്രസ് നേതാക്കൾ സമീപിച്ച് ആറ്റിങ്ങലിൽ മത്സരിക്കുവാൻ ആവശ്യപ്പെട്ടു; താൽപര്യമില്ലെന്ന് അറിയിച്ചപ്പോൾ വേറെ സീറ്റ് തരാമെന്ന് വാഗ്ദാനം: സ്ഥിരീകരിച്ചു ബിജു പ്രഭാകർ ഐഎഎസ്

single-img
22 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു ബിജു പ്രഭാകർ ഐ ഐ എസ്.  എന്നാൽ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ ഹൈക്കമാന്‍ഡിനോട് അടുപ്പമുള്ള ചില നേതാക്കളും, ദേശീയ നേതാക്കളും സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തതായാണ്  അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

മത്സരിക്കാന്‍ താത്പര്യം ഇല്ലെന്ന് അവരെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുവാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന സമയത്തെ ബിജു പ്രഭാകറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചതിന് നന്ദി എന്ന് പറഞ്ഞാണ് ബിജു പ്രഭാകറിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ആറ്റിങ്ങലില്‍ മത്സരിക്കാന്‍ താത്പര്യമില്ലാ എന്ന് പറഞ്ഞപ്പോള്‍, കൂടുതല്‍ സാധ്യതയുള്ള മറ്റൊരു സീറ്റ് ചൂണ്ടിക്കാണിക്കാമോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു. എന്നാല്‍ മത്സരിക്കുവാനില്ലെന്ന തന്റെ നിലപാടാണ് ബിജു പ്രഭാകര്‍ വ്യക്തമാക്കുന്നത്.