മോദി സര്‍ക്കാരിന് വീണ്ടും ചങ്കിടിപ്പ്: റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

single-img
21 February 2019

റഫാല്‍ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വേഗത്തില്‍ കേള്‍ക്കാമെന്ന് സുപ്രീംകോടതി. ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എന്ന് പരിഗണനയ്ക്ക് എടുക്കും എന്ന് കൃത്യമായി ഒരു തീയതി പറയാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

റഫാല്‍ ഇടപാടിലെ ക്രമക്കേടില്‍ അന്വേഷണം തേടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളിയ കോടതി സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഡിസംബര്‍ 14 ലെ ഈ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക. എല്ലാ പുനഃപരിശോധനാ ഹര്‍ജികളും പരിഗണിക്കുന്നതിന് പ്രത്യേക ബെഞ്ച് ആവശ്യമാണെന്നും അക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.

റഫാല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചതാണെന്ന പരാമര്‍ശം വിധിയിലുണ്ടായിരുന്നു. എന്നാല്‍ ആ സമയം വരെ ഇക്കാര്യം അക്കൗണ്ട്‌സ് കമ്മിറ്റി മുമ്പാകെ എത്തിയിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാരും വിധിയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.