നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് കൂട്ടുകാരിയെ വിളിച്ചു പറഞ്ഞു തമാശ കളിച്ചു; എയർപോർട്ട് ജീവനക്കാരികളെ ജോലിയിൽ നിന്നും പുറത്താക്കി

single-img
21 February 2019

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നല്‍കിയ വനിതാ  ജീവനക്കാരെ പുറത്താക്കി.ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഗ്രൗണ്ട് ഹാന്‍ഡിലിങ് ഏജന്‍സിയിലെ ജീവനക്കാരിയാണ് ‘തമാശയ്ക്ക്’ ഇന്റര്‍ കോം വഴി കൂട്ടുകാരിക്ക് ഫോണ്‍ ചെയ്തത്.

രാജ്യാന്തര ഹെല്‍പ് ഡെസ്‌കിലാണ് ‘ബോംബ് വച്ചിട്ടുണ്ട്. സൂക്ഷിക്കണ’മെന്ന സന്ദേശം ഇന്റര്‍കോമിലൂടെ എത്തിയത്. സന്ദേശമെത്തിയ ഉടനെ സുരക്ഷാ വിഭാഗം പരിശോധന നടത്തി. ഇതോടെയാണ് ഫോണ്‍കോളിന്റെ ഉറവിടം വിമാനത്താവളത്തിനുള്ളില്‍ തന്നെയാണെന്ന് കണ്ടെത്തിയത്.

വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ നിന്നുമാണ് സന്ദേശമെത്തിയതെന്ന് അറിഞ്ഞതോടെ ഇവരെ ചോദ്യം ചെയ്തു. അന്വേഷണത്തിനൊടുവിലാണ് തമാശയ്ക്ക് പറഞ്ഞതാണെന്ന് ട്രിഫിന്‍ റഫാലും, കൂട്ടുകാരി ജാസ്മിന്‍ ജോസും സമ്മതിച്ചത്. ഇതോടെ ഇരുവരെയും ജോലിയില്‍ നിന്ന് പുറത്താക്കി.

ഇവരുടെ പ്രവേശന വിഭാഗം പാസുകളും റദ്ദാക്കി. സുരക്ഷാ നടപടികളുടെ ഭാഗമായി ഇവരെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയിരുന്നു