പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് തീവ്രവാദി നേതാവ് മൗലാന മസൂദ് അസർ

single-img
21 February 2019

പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെന്ന് ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസർ. മൗലാന മസൂദ് അസറിന്റെ പേരിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിലാണ് ജെയ്ഷെ മുഹമ്മദ് തലവൻ ഇങ്ങനെ പറഞ്ഞത്. എന്നാൽ ഈ ഓഡിയോ സന്ദേശത്തിന്റെ ആധികാരികത ഇത് വരെ അന്വേഷണ ഏജൻസികൾ സ്ഥിദ്ധീകരിച്ചിട്ടില്ല.

കാശ്മീരിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് ഒരു വിദേശ രാജ്യത്തിൻറെ സഹായം ആവശ്യമില്ല എന്നും തീവ്രവാദി ആക്രമണം നടത്തിയത് കാശ്മീരി യുവാവാണെന്നും അത് പാക്കിസ്ഥാൻ അതിർത്തിക്കടുത്തല്ല എന്നുമാണ് മൗലാന മസൂദ് അസർ പേരിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിൽ ഉള്ളത്

ഭീകരാക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ ഒറ്റപ്പെട്ട പാക്കിസ്ഥാനെ സഹായിക്കാനാണ് ഇത്തരത്തിലൊരു ഓഡിയോ സന്ദേശം തീവ്രവാദി നേതാവ് മൗലാന മസൂദ് അസർ പുറത്തിറക്കിയത് എന്നാണ് അനുമാനിക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്ക ബ്രിട്ടൻ ഫ്രാൻസ് റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ പാക്കിസ്ഥാനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ പാക്കിസ്ഥാൻ ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഇതിനാലാണ് മുൻപ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദിന്റെ തലവനെ കൊണ്ട് ഐ സ് ഐ ഇത്തരത്തിൽ ഒരു ഓഡിയോ സന്ദേശം ഇറക്കിച്ചത് എന്നാണു അന്വേഷണ ഏജസികൾ കരുതുന്നത്