ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹ വേദിക്ക് വേദിയായി നീലഗിരി മർക്കസ്; വിവാഹിതരാകുന്നത് 400 യുവതി യുവാക്കൾ; ഒരുലക്ഷത്തി ഇരുപതിനായിരം പേർക്കു ഭക്ഷണം, വധൂവരൻമാർക്കുള്ള സ്വർണ്ണം, വസ്ത്രം, പണം സംഘടനവക

single-img
21 February 2019

ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹ വേദിക്ക് ഇന്ന് ഗൂഡല്ലൂർ നീലഗിരി മർക്കസ്. 400യുവതി യുവാക്കളാണ് ഇന്ന് വിവാഹിതരാകുന്നത്. സർവ്വ ചെലവും സ്വയം വഹിച്ചുകൊണ്ടാണ് മർക്കസ് ഏറ്റവും വലിയ സമൂഹവിവാഹത്തിന് മുൻകെെ എടുക്കുന്നത്.

വരന് ധരിക്കുവാനുള്ള വസ്ത്രവും മഹറായി നൽകുവാനുള്ള 2പവൻ സ്വർണ്ണവും സംഘടനയാണ് നൽകുന്നത്. അതുപോലെ വധുവിനുള്ള വസ്ത്രം, അണിയുവാനുള്ള 5പവൻ സ്വർണ്ണം ഇതു കൂടാതെ 25000രൂപയും നൽകുന്നുണ്ട്.

വിവാഹിതരാവുന്ന ഓരോരുത്തർക്കും അവരുടെ അയൽവാസികൾ ബന്ധുക്കൾ എന്നിങ്ങിനെ 300 പേരേയും ക്ഷണിക്കുവാനുള്ള അനുമതി നൽകിയിട്ടുണ്ട്. ഒരുലക്ഷത്തി ഇരുപതിനായിരം പേർക്കാണ് വിവാഹത്തിൻ്റെ ഭാഗമായി ഭക്ഷണം ഒരുക്കിയിരിക്കുന്നത്. കേരളം തമിഴ്നാട് എന്നീ സംസഥാനങ്ങളിൽ നിന്നും ഇത്രയും ജനങ്ങൾ വിവാഹവേദിയിൽ എത്തുമെന്നാണ് പ്രതീക്ഷ.