മലപ്പുറത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു

single-img
21 February 2019

മലപ്പുറത്ത് മകൻ അച്ഛനെ  മർദ്ദിച്ചു കൊലപ്പെടുത്തി. മലപ്പുറത്ത് വണ്ടൂരിലാണ് സംഭവം. സേലം സ്വദേശി മുത്തുച്ചെട്ടിയാണ് മകന്‍ വിജയിന്റെ അടിയേറ്റ് മരിച്ചത്.

രാത്രി മദ്യപിച്ചെത്തിയ മുത്തുച്ചെട്ടി ബഹളമുണ്ടാക്കി തുടര്‍ന്ന് വിജയ് മണ്‍വെട്ടിയെടുത്ത് തല്ലിക്കൊല്ലുകയായിരുന്നു.തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന വണ്ടൂരിലെ ക്വാട്ടേഴ്‌സിന് മുമ്പില്‍ രാത്രി ഒമ്പത് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്.

അച്ഛനെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വിജയുടെ ഭാര്യയ്ക്ക് പരുക്കേറ്റു. മകന്‍ വിജയ്‌യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.