സിറിയയിൽ ഐ​എ​സ് ഭീകരർക്ക് രണ്ടുവഴികൾ; ഒ​ന്നു​കി​ൽ കീ​ഴ​ട​ങ്ങു​ക. അ​ത​ല്ലെ​ങ്കി​ൽ മ​ര​ണം​വ​രെ പോ​രാടുക: ഐ​എ​സി​നെ സ​മ്പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്കാ​നു​ള്ള അന്തിമ നടപടികൾ ആരംഭിച്ചു

single-img
21 February 2019

സി​റി​യ​യി​ൽ ഐ​എ​സി​നെ സ​മ്പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചതായി സിറിയൻ പ്രതിനിധി. പ്ര​ദേ​ശ​വാ​സി​ക​ളെ ഒ​ഴി​പ്പി​ച്ച​തി​നു ശേ​ഷം ഐ​എ​സി​നെ പു​റ​ത്താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പി​ന്തു​ണ​യു​ള്ള സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ് (എ​സ്ഡി​എ​ഫ്) പ​റ​ഞ്ഞു.

നടപടികളുടെ ഭാഗമായി ഐ​എ​സി​ന്‍റെ അ​വ​സാ​ന കേ​ന്ദ്ര​മാ​യ ഗ്രാ​മ​ത്തി​ൽ​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി. കി​ഴ​ക്ക​ൻ സി​റ​യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വി​ശ്യ​യാ​യ ഡീ​ർ എ​സ് സോ​റി​ലെ ബ​ഗൂ​സി​ൽ​നി​ന്നാ​ണ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​ത്.

ഇ​റാ​ക്കി​ന്‍റെ അ​തി​ർ​ത്തി​യാ​യ ഗ്രാ​മ​ത്തി​ൽ​നി​ന്നും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം പേ​രു​മാ​യി അ​വ​സാ​ന​ത്തെ വാ​ഹ​ന​വ്യൂ​ഹ​വും ക​ട​ന്നു​പോ​യ​താ​യാ​യും റിപ്പോർട്ടുകളുണ്ട്.

മു​ന്നൂ​റോ​ളം ഐ​എ​സ് ഭീ​ക​ര​ർ മാത്രമാണ് പ്ര​ദേ​ശ​ത്തു​ള്ള​തെന്നാണ് വിവരം. ഐ​എ​സ് ഭീ​ക​ര​ർ​ക്കു​മു​ന്നി​ൽ​ര​ണ്ട് വ​ഴി​ക​ളാ​ണു​ള്ള​ത്. ഒ​ന്നു​കി​ൽ കീ​ഴ​ട​ങ്ങു​ക. അ​ത​ല്ലെ​ങ്കി​ൽ മ​ര​ണം​വ​രെ പോ​രാ​ടാ​ൻ ത​യാ​റെ​ടു​ക്കു​ക- എ​സ്ഡി​എ​ഫ് വ​ക്താ​വ് പ​റ​ഞ്ഞു.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കൊ​പ്പം അ‍​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലേ​ക്ക് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഐ​എ​സ് ഭീ​ക​ര​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും എ​സ്ഡി​എ​ഫ് അ​റി​യി​ച്ചു.