ഫ്രാന്‍സിലെ സ്‌ക്കുളുകളില്‍ ഇനി മുതല്‍ അച്ചന്‍, അമ്മ എന്ന പദങ്ങളില്ല; തീരുമാനം സ്വവര്‍ഗ രക്ഷകര്‍ത്താക്കള്‍ക്ക് വിവേചനം നേരിടുന്നതിൻ്റെ ഭാഗമായി

single-img
21 February 2019

സ്വവര്‍ഗ രക്ഷകര്‍ത്താക്കള്‍ക്ക് വിവേചനം നേരിടുന്നത് ഒഴിവാക്കാനുള്ള തീരുമാനവുമായി ഫ്രാൻസ്. അതിൻ്റെ ഭാഗമായി ഫ്രാന്‍സിലെ സ്‌ക്കുളുകളില്‍ ഇനി മുതല്‍ അച്ചന്‍, അമ്മ എന്നതിന് പകരം പാരന്റ് 1, പാരന്റ് 2, എന്നിങ്ങനെയായിരിക്കും രേഖപ്പെടുത്തുക. പുതിയ നിയമ ഭേദഗതിയിലുടെയാണ് ഫ്രാന്‍യിലെ സ്‌കൂളുകളില്‍ നിയമം പാസാക്കിയത്.

എന്നാല്‍ രക്ഷിതാവ് 1, ആരാണെന്നതിന് കുറിച്ചുളള കലഹങ്ങള്‍ ഉണ്ടായേക്കാം എന്നതു മറ്റൊരു ചര്‍ച്ചയാണെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ‘വിശ്വാസത്തിന്റെ വിദ്യാലയം’ പടുത്തുയര്‍ത്തുന്നതിനു വേണ്ടിയെന്ന പേരിലാണ് പുതിയ നിയമം. ഒപ്പം, മൂന്ന് വയസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജരും നിര്‍ബന്ധമാക്കി.

ചൊവ്വാഴ്ച രാത്രിയാണ് എം.പിമാര്‍ പുതിയ ഭേദഗതി പാസാക്കിയത്. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയപ്പോള്‍ തന്നെ അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാവ് 1, രക്ഷിതാവ് 2 എന്നിങ്ങനെ മാറ്റണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് നിയമവിധേയമാക്കിയിരുന്നില്ല.