മോദി ഭരണത്തിനു കീഴിൽ കാശ്മീർ അശാന്തമായതായി റിപ്പോർട്ട്; രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുമ്പോൾ ജീവൻ നഷ്ടമാകുന്നത് ഒരു സൈനികന്

single-img
21 February 2019

യുപിഎ സർക്കാരിനെ കാലത്ത് ശാന്തിയിലേക്ക് മടങ്ങിവന്ന കാശ്മീർ താഴ്വര വീണ്ടും അശാന്തമായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാശ്മീരിൽ വിവിധ ഏറ്റുമുട്ടലുകളിൽ 1513 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിക്കുന്ന അന്താരാഷ്ട്ര വെബ്സൈറ്റായ www.satp.org ആണ് ഈ വിവരം പുറത്തുവിട്ടത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 913 തീവ്രവാദികളാണ് സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കാശ്മീർ താഴ്‌വരയിൽ കൊല്ലപ്പെട്ടത്. അതേസമയം 397 സൈനികർക്കും ഈ ഏറ്റുമുട്ടലിന് ഭാഗമായി ജീവന്‍ നഷ്ട്ടപ്പെട്ടിട്ടുണ്ട്. അതായത് രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുമ്പോൾ ഒരു സൈനികനും ജീവൻ നഷ്ടമാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിന്നത്. ഇതുകൂടാതെ 203 സാധാരണക്കാരും കാശ്മീർ താഴ്‌വരയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് www.satp.org യുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

മോദി സര്‍ക്കാരിന്‍റെ കാലത്ത് ഏറ്റവും രക്തരൂക്ഷിതമായ വർഷം 2018 ആയിരുന്നു. ഏറ്റവും കൂടുതൽ തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങൾ നടന്നതും ഈ വർഷമാണ് 204. ആ വര്ഷം മാത്രം 451 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 270 തീവ്രവാദികൾക്ക് പുറമെ 95 പേർ സുരക്ഷാ ഉദ്യോഗസ്ഥരും 86 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.