കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റവന്യൂ മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം

single-img
21 February 2019

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. താന്‍ പ്രതിനിധീകരിക്കുന്ന ജില്ലയില്‍ ദാരുണമായ സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അതിന്റെ ഭാഗമായാണ് കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട് സന്ദര്‍ശിച്ചതെന്നും മന്ത്രി പറഞ്ഞു.

രാവിലെയാണ് അപ്രതീക്ഷിതമായി മന്ത്രി ഇവിടെയെത്തിയത്. ചന്ദ്രശേഖരന്റെ സന്ദര്‍ശനവിവരം ആരും അറിഞ്ഞിരുന്നില്ല. അന്വേഷണം കൃത്യമായ രീതിയില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.