ധാക്കയില്‍ കെട്ടിടങ്ങള്‍ക്ക് തീ പിടിച്ച് 69 പേര്‍ മരിച്ചു

single-img
21 February 2019

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ കെട്ടിടങ്ങള്‍ക്ക് തീ പിടിച്ച് 69 പേര്‍ മരിച്ചു. 50ലേറെ പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ധാക്കയിലെ ചൗക്ക് ബസാറിലാണ് സംഭവം. ബുധനാഴ്ച രാത്രിയോടെയാണ് കെട്ടിടത്തിന് തീ പിടിച്ചത്. ഇത് പിന്നീട് മറ്റ് കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു. കെട്ടിടങ്ങളുടെ താഴത്തെ നിലയയില്‍ കടകളും, റെസ്റ്ററന്റുകളും, കെമിക്കല്‍പ്ലാസ്റ്റിക് സംഭരണ ശാലകളും ഉണ്ടായിരുന്നു. അഞ്ച് കെട്ടിടങ്ങള്‍ അഗ്‌നിക്കിരയായി.