പ്രധാനമന്ത്രി കസേരയുടെ ബുക്കിംഗ് കഴിഞ്ഞു; അടുത്ത രണ്ടു തവണത്തേക്ക് നോക്കേണ്ട: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്

single-img
21 February 2019

പ്രധാനമന്ത്രി കസേരയുടെ  ബുക്കിംഗ് കഴിഞ്ഞുവെന്നും അ​ടു​ത്ത ര​ണ്ട് ത​വ​ണ​ത്തേ​ക്ക്  നോക്കേണ്ടെന്നും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ വച്ച് ന​ട​ൻ രി​തേ​ശ് ദേ​ശ്മു​ഖി​ന്‍റെ ചോ​ദ്യ​ത്തി​നു ഉ​ത്ത​രം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​തി​ൻ ഗ​ഡ്ഗ​രി, ശ​ര​ത് പ​വാ​ർ തു​ട​ങ്ങി​യ​വ​രി​ൽ ആ​രാ​ണ് മ​ഹാ​രാ​ഷ്ട്ര‍​യി​ൽ​നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക് എ​ത്തു​ക എ​ന്ന​താ​യി​രു​ന്നു രി​തേ​ശ് ദേ​ശ്മു​ഖി​ന്‍റെ ചോ​ദ്യം. ഈ ​ചോ​ദ്യം അ​പ്ര​സ​ക്ത​മാ​ണെ​ന്ന മു​ഖ​വു​ര​യോ​ടെ​യാ​ണ് ഫ​ഡ്നാ​വി​സ് പ്ര​തി​ക​രി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി പ​ദം ഇ​പ്പോ​ഴെ ബു​ക്ക് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്ര​മ​ല്ല. അ​തി​ന് അ​ടു​ത്ത 2024 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​നു ഒ​ഴി​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നു ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും ഒ​രാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ താ​ൻ അ​തീ​വ​സ​ന്തു​ഷ്ട​നാ​യി​രി​ക്കു​മെ​ന്നും ഫ​ഡ്നാ​വി​സ് പറഞ്ഞു.

ശി​വ​സേ​ന​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും അ​സം​തൃ​പ്ത​രാ​ണെ​ന്ന വാ​ർ​ത്ത​യും അ​ദ്ദേ​ഹം ത​ള്ളി. ശി​വ​സേ​ന​യു​മാ​യു​ള്ള സ​ഖ്യം മി​ക​ച്ച​താ​ണെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മ​ന​സി​ലാ​ക്കും. അ​വ​ർ പി​ന്തു​ണ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.