മ​ക​ൾ​ക്ക് പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കാ​ൻ ഭാര്യ വിസമ്മതിച്ചു: പാകിസ്ഥാൻ നടനെതിരെ കേസ്

single-img
21 February 2019

മ​ക​ൾ​ക്ക് പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കാ​ൻ  സമ്മതിക്കാത്തതിനെ തുടർന്നു പരാതിയിൽ പാക് നടനെതിരെ  കേസെടുത്തു. പാകിസ്ഥാൻ ന​ട​ൻ ഫ​വാ​ദ് ഖാ​നെ​തി​രെയാണ് കേ​സെടുത്തത്.

ഫ​വാ​ദി​ന്‍റെ ഭാ​ര്യ​യാ​ണ് മ​ക​ൾ​ക്ക് പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ത്ത​ത്. പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ ടീം ​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.

ന​ട​ന്‍റെ ഫൈ​സ​ൽ ടൗ​ണി​ലെ വ​സ​തി​യി​ൽ പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കാ​ൻ എ​ത്തി​യ​വ​ർ​ക്കു നേ​രെ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ സ​മ​യ​ത്ത് പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​വാ​ദ് ദു​ബാ​യി​ൽ ആ​യി​രു​ന്നു. കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ ര​ണ്ടു വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാം.