കുഴല്‍ കിണറില്‍ വീണ കുട്ടിയെ 16 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

single-img
21 February 2019

പൂണെയില്‍ 200 അടി ആഴമുള്ള കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു. തോറാന്‍ഡ്‌ല ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം കളിക്കുന്നതിനിടെ കുട്ടി കുഴല്‍ കിണറില്‍ വീഴുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അച്ഛനും അമ്മയും പുറത്ത് ജോലിത്തിരക്കുകളിലായിരുന്നു. കുഴല്‍ കിണറിലേക്ക് വീണ കുട്ടി 10 അടി ആഴത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണസേനയും പൊലീസും ചേര്‍ന്നാണ് രവി പണ്ഡിറ്റ് ബില്‍ എന്ന ആറ് വയസുകാരനെ രക്ഷപ്പെടുത്തിയത്.