യുവ മലയാളി നടി അതിഥി മേനോന്‍ നടന്‍ അഭി ശരവണനെതിരേ പൊലീസില്‍ പരാതി നല്‍കി

single-img
21 February 2019

തനിക്കെതിരേ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി യുവ മലയാളി നടി അതിഥി മേനോന്‍ നടന്‍ അഭി ശരവണനെതിരേ പൊലീസില്‍ പരാതി നല്‍കി. നേരത്തെ, അഭി ശരവണന്റെ തിരോധാനത്തില്‍ അതിഥിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സുഹൃത്തുക്കള്‍പ്പൊമായിരുന്ന അഭി വീട്ടില്‍ തിരികെയെത്തിയെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയിരുന്നില്ല. ഈ സംഭവത്തിനു മുമ്പും പലതരത്തില്‍ അഭി ദ്രോഹിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അതിഥി മാധ്യമങ്ങളോട് പറഞ്ഞു. ‘അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്.

ഞാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കി. ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു.

ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ടെന്നും അതിഥി മാധ്യമങ്ങളോട് പറഞ്ഞു.