മുഖ്യമന്ത്രി പിണറായി വിജയന് സൽബുദ്ധി തെളിയാൻ ആറ്റുകാൽ പൊങ്കാലയിട്ട് യൂത്ത് കോൺഗ്രസ്

single-img
20 February 2019

തലസ്ഥാന നഗരിയിൽ ആറ്റുകാൽ പൊങ്കാലകൾക്കിടയിൽ വ്യത്യസ്തമായ ഒരു പൊങ്കാല.  മുഖ്യമന്ത്രിക്ക് സൽബുദ്ധി തോന്നുവാൻ യൂത്ത് കോൺഗ്രസ് നേതൃത്വമാണ് പൊങ്കാല നടത്തുന്നത്.  യൂത്ത് കോൺഗ്രസ് നേതാവ് ലീന ഗിരിജയുടെ നേതൃത്വത്തിലാണ് പൊങ്കാല നടക്കുന്നത്.

കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കാൻ കണ്ണു തുറക്കട്ടെ കരളലിയട്ടെ പിണറായിക്ക് സൽബുദ്ധി തെളിയട്ടെ എന്നീ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ടാണ്  യൂത്ത് കോൺഗ്രസിന് പൊങ്കാല.