ഷൂ ഊരി മാറ്റിയില്ലെങ്കിൽ പുറത്തുപോകു; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്‍ അജയ് കുമാറിൻ്റെ അന്തിമ ചടങ്ങുകളില്‍ ഷൂ ധരിച്ച് പങ്കെടുത്ത കേന്ദ്രമന്ത്രി സത്യപാല്‍ സിങ്ങിനോടു ജവാൻ്റെ ബന്ധുക്കൾ

single-img
20 February 2019

പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍ അജയ് കുമാറിന്റെ അന്തിമ ചടങ്ങുകളില്‍ ഷൂ ധരിച്ച് ഇരുന്ന മന്ത്രിമാർക്കെതിരെ ജവാൻ്റെ ബന്ധുക്കൾ. കേന്ദ്രമന്ത്രി സത്യപാല്‍ സിങ്ങിനും സംസ്ഥാനമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങിനും മീററ്റ് എം.പി രാജേന്ദ്ര അഗര്‍വാളിനുമെതിരെയാണ് ബന്ധുക്കളുടെ പ്രതിഷേധം  ഉണ്ടായത്.

ഒന്നാം നിരയില്‍ തന്നെയാണ് നേതാക്കള്‍ ഇരുന്നത്. ഇവരോട് ബന്ധുക്കള്‍ കയര്‍ക്കുന്നതിന്റെയും എല്ലാവരോടും ഷൂ ഊരി മാറ്റാന്‍ ആവശ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

നേരത്തെ മുംബൈ പൊലീസ് കമ്മീഷണറായിരുന്ന സത്യപാല്‍ സിങ്ങ് വിരമിച്ച ശേഷം ബിജെപിയില്‍ ചേരുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തയാളാണ്. സേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളായിട്ട് പോലും മര്യാദകള്‍ പാലിക്കാത്ത സത്യപാല്‍ സിങ്ങിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.