ട്രോളന്മാരെ പോലും അമ്പരപ്പിച്ച് നടി പ്രിയ വാര്യരുടെ പുതിയ വീഡിയോ

single-img
20 February 2019

ഒറ്റരാത്രികൊണ്ട് ട്രെന്‍ഡിങ്ങായി മാറിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ ഒരു അഡാര്‍ ലൗവിലെ നായിക പ്രിയ സോഷ്യല്‍ മീഡിയയിലെ താരമായതും വളരെ പെട്ടന്നായിരുന്നു. ചിത്രത്തിലെ മാണിക്യമലരായ പൂവി…. എന്ന ഗാനത്തിലെ കണ്ണിറുക്കുന്ന സീനാണ് പ്രിയ പ്രകാശ് വാര്യരെ ഇന്റര്‍ നെറ്റില്‍ സെന്‍സേഷനായി മാറ്റിയത്.

ആദ്യം തരംഗമായെങ്കിലും പിന്നെ അങ്ങോട്ട് മലയാളികളില്‍ നല്ലൊരു പങ്കും പ്രിയയെ തള്ളിപ്പറയുകയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്ന പ്രിയ വാര്യരുടെ വീഡിയോ കണ്ടാല്‍ ട്രോളന്മാര്‍ പോലും ഞെട്ടും.

2018 ചെമ്പൈ സംഗീതോത്സവത്തില്‍ മനോഹരമായി കച്ചേരി അവതരിപ്പിക്കുന്ന പ്രിയയുടെ വീഡിയോ ആണിത്. ഇങ്ങനെയൊക്കെ കഴിവ് ഉണ്ടായിരുന്നോ എന്നാണ് മുന്‍പ് കളിയാക്കിയവര്‍ ഇപ്പോള്‍ ചോദിക്കുന്നത്. കഴിവുകള്‍ അംഗീകരിക്കേണ്ടത് തന്നെ എന്നാണ് വീഡിയോ കണ്ടതിന് ശേഷം ട്രോളന്മാരുടെ അഭിപ്രായം.

https://www.facebook.com/Trollkerala2018/videos/392188321515343/?t=18