‘എല്‍ഡിഎഫ് ജയിച്ചാല്‍ എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല; നാടിന്റെ സര്‍ക്കാര്‍ ആണ്’: സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകരെ ശാസിച്ച് മുഖ്യമന്ത്രി

single-img
20 February 2019

” എല്‍ഡിഎഫ് ജയിച്ചാല്‍ എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല, നാടിന്റെ സര്‍ക്കാര്‍ ആണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നാട്ടില്‍ ഒരുപാട് ആളുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയതാണ്.

വേറെ ഒരു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റില്ല. പക്ഷെ അതിന്റെ സ്ഥലമല്ല ഇത്. അതിന്റെ ആളുകള്‍ മനസിലാക്കേണ്ടത്, എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല. അതിന് വേദികള്‍ വേറെ ഉണ്ട്, അവിടങ്ങളില്‍ ഈ കൊടി ആവേശപൂര്‍വ്വം കൊണ്ടുപോകാവുന്നതാണ് ”.

പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാക്കുകള്‍. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചില പ്രവര്‍ത്തകര്‍ ചെ’ യുടെ പടം വച്ച കൊടി ഉയര്‍ത്തി കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍.