പീതാംബരൻ കൊന്നിട്ടുണ്ടെങ്കിൽ അത് പാർട്ടി അറിഞ്ഞുകൊണ്ട്; തെരഞ്ഞെടുപ്പ് സമയമായതുകൊണ്ട് പാർട്ടി കൈ വിട്ടതാണെന്നും പീതാംബരൻ്റെ കുടുംബം

single-img
20 February 2019

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പീതാംബരന്റെ കുടുംബം. പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്നു പീതാംബരന്റെ ഭാര്യ മഞ്ജു പറഞ്ഞു.

മുഴുവന്‍ കാര്യവും പാര്‍ട്ടി അറിഞ്ഞിട്ടാണ്. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവ്. നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മറ്റാര്‍ക്കോ വേണ്ടി പീതാംബരന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നുെവന്നും കുടുംബം പറയുന്നു. കൈ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്ന പീതാംബരന് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കാനാകില്ലെന്നും പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കിയെന്നും പീതാംബരന്റെ കുടുംബം ആരോപിച്ചു.

പാര്‍ട്ടിക്ക് മോശമായെന്ന് കരുതിയപ്പോള്‍ അപ്പോള്‍ പുറത്താക്കിയതാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയമല്ലേ അതുകൊണ്ട് പാര്‍ട്ടിക്ക് മോശക്കേട് ഒഴിവാക്കാന്‍ പാര്‍ട്ടി കൈവിട്ടതാണെന്നും പീതാംബരന്റെ മകള്‍ ദേവിക പറഞ്ഞു.