കൃപേഷിന്റെ അച്ഛന്റെ കണ്ണീരിനു മുന്നില്‍ വാക്കുകള്‍ ഇടറി പൊട്ടിക്കരഞ്ഞ് ഉമ്മന്‍ ചാണ്ടി

single-img
20 February 2019

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിയന്ത്രണം വിട്ട് വിതുമ്പി ഉമ്മന്‍ചാണ്ടി. ഇന്ന് രാവിലെയാണ് കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചത്.

കൃപേഷിന്റെ അച്ഛന്റെ കണ്ണീരിനു മുന്നില്‍ അദ്ദേഹത്തിനു പിടിച്ചു നില്‍ക്കാനായില്ല. വാക്കുകള്‍ ഇടറി നിറകണ്ണുകളോടെയാണ് ഉമ്മന്‍ ചാണ്ടി കൃപേഷിന്റെ അച്ഛനെ ആശ്വസിപ്പിച്ചത്.

മുഴുവന്‍ പ്രതികളെയും പിടികൂടുന്നത് വരെ വിശ്രമമില്ലെന്നും കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും നേരത്തെ രാഹുല്‍ ഗാന്ധി കൃപേഷിന്റെയും ശരത്തിന്റെയും കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു. ഫോണില്‍ വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇരു കുടുംബങ്ങളെയും ആശ്വസിപ്പിച്ചിരുന്നു.