കൊ​ച്ചി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

single-img
20 February 2019

കൊച്ചി നഗരത്തില്‍ വന്‍ തീപ്പിടിത്തം. സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള പാരഗണ്‍ ചെരിപ്പു കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. 6നിലയുള്ള കെട്ടിടമാണിത്. പതിനൊന്നരയോടെയാണ് തീപടര്‍ന്നത്.

അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍നിന്ന് കനത്തപുക ഉയരുന്നുണ്ട്. നാല് അഗ്‌നിരക്ഷാ സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സമീപ പ്രദേശത്തുനിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന് പൂര്‍ണമായും തീ പിടിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടുതല്‍ അഗ്‌നിരക്ഷാസേന ഇവിടേക്ക് തിരിച്ചിട്ടുണ്ട്. റോഡ് ഗതാഗതവും മെട്രോ നിര്‍മാണ ജോലികളും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.