കൊച്ചിയില്‍ തീ നിയന്ത്രിക്കാനാകുന്നില്ല; നേവിയുടെ സഹായം തേടി; ആളുകളെ ഒഴിപ്പിച്ചു

single-img
20 February 2019

കൊച്ചി നഗരത്തില്‍ സൗത്ത് റെയില്‍വെ സ്റ്റേഷനു സമീപം ചെരിപ്പു കമ്പനിയുടെ ഷോറൂമും ഗോഡൗണും ഉള്‍പ്പെടുന്ന ആറു നില കെട്ടിടത്തില്‍ തീപിടിത്തം. 18 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീയണയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്. തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. സമീപ സ്ഥലങ്ങളിലേക്കു പടരുന്നതു തടയാന്‍ മാത്രമേ കഴിയൂ എന്ന് അഗ്‌നിരക്ഷാസേന വ്യക്തമാക്കി.

കെട്ടിടത്തിലെ വൈദ്യുതിബന്ധം വിഛേദിച്ചു. ചെറിയ സ്ഫോടനങ്ങളും കെട്ടിടത്തില്‍ ഉണ്ടാകുന്നുണ്ട്. റബറിനു തീപിടിച്ചതാണ് തീ അണയയ്ക്കാനുള്ള നീക്കങ്ങള്‍ക്കു തിരിച്ചടിയാകുന്നത്. കെട്ടിടത്തില്‍നിന്നു തീവ്രഗന്ധമാണുയരുന്നത്. ആദ്യം നാല് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നു കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തുകയായിരുന്നു. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.