പ്രളയത്തിൽ മാത്രമല്ല എവിടെയുമുണ്ട് രക്ഷകരായി കേരളത്തിൻ്റെ സ്വന്തം സൈന്യം; ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനായി കടലിലേക്ക് എടുത്തുചാടിയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികള്‍

single-img
20 February 2019

ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനായി കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും എടുത്തുചാടിയ പത്ത് വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിനുമുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ചാടിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം. പാലത്തിന്റെ കൈവരികളില്‍ കയറിനിന്നാണ് വിദ്യാര്‍ത്ഥികള്‍ താഴേക്ക് ചാടിയത്. വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട പാലത്തിന് മുകളിലുള്ളവര്‍ ബഹളം വെച്ചതോടെ  സ്ഥലത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷയ്‌ക്കെത്തുകയായിരുന്നു.

രക്ഷാപ്രവര്‍ത്തന ദൃശ്യം ഉള്‍പ്പെടുന്ന വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നേരത്തെ ഇതേ പാലത്തിന് മുകളില്‍ നിന്നും ചില യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ സാഹസം.

ഏറെ സഞ്ചാരികള്‍ എത്തുന്നയിടമാണ് കടലുണ്ടി കടവ് പാലം. വള്ളിക്കുന്ന്കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വും, കടലുണ്ടി പക്ഷി സംങ്കേതവും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

Tik tok ദുരന്തം വൻ അപകടം ഒഴിവായി 10 പേരടങ്ങുന്ന സംഘം കടലുണ്ടി കടലിലേക്ക് ചാടി വീഡിയോ ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത് അവരെ മത്സ്യബന്ധനത്തിനുപോയ ബോട്ട് രക്ഷപ്പെടുത്തി വീഡിയോ മുഴുവനും കാണുക

Posted by Entertaiment focus on Monday, February 18, 2019