ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-പാക് ഫൈനൽ വന്നാൽ പാകിസ്ഥാൻ ജേതാക്കളാകും; ഇന്ത്യ കളിയിൽ നിന്ന് പിന്മാറുമെന്ന് ബിസിസിഐ

single-img
20 February 2019

പാകി​സ്ഥാ​നു​മാ​യി ഇ​നി ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കി​ല്ലെ​ന്നാ​വ​ർ​ത്തി​ച്ച് ബി​സി​സി​ഐ. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​തെ​ന്നും ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ലോ​ക​ക​പ്പി​ൽ പോ​ലും പാ​ക്കി​സ്ഥാ​നെ​തി​രെ ക​ളി​ക്കി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് ബി​സി​സി​ഐ ഇപ്പോഴുള്ളത്.

ഇന്ത്യ-പാക് മത്സരം  ലോകകപ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലാ​ണെ​ങ്കി​ൽ പാ​ക്കി​സ്ഥാ​ന് വെ​റു​തെ മ​ത്സ​ര​ത്തി​ന്‍റെ പോ​യി​ന്‍റ് ല​ഭി​ക്കു​മെ​ന്നേ ഉ​ള്ളു. ത​ങ്ങ​ൾ ക​ളി​ക്കി​ല്ല. ഇ​നി ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ത​മ്മി​ൽ ഒ​രു ഫൈ​ന​ൽ എ​ന്ന നി​ല വ​ന്നാ​ൽ പാ​ക്കി​സ്ഥാ​ൻ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​കും സം​ശ​യ​മി​ല്ല- ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ഐ​സി​സി​യെ നി​ല​വി​ൽ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു.

നേ​ര​ത്തെ, പു​ൽ​വാ​മ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നു​മാ​യി ക​ളി​ക്കി​ല്ലെ​ന്ന് ബി​സി​സി​ഐ അം​ഗ​വും ഐ​പി​എ​ൽ ചെ​യ​ർ​മാ​നു​മാ​യ രാ​ജീ​വ് ശു​ക്ല അ​റി​യി​ച്ചി​രു​ന്നു. ഈ ​നി​ല​പാ​ട് ത​ന്നെ​യാ​ണ് ലോ​ക​ക​പ്പി​ന്‍റെ കാ​ര്യ​ത്തി​ലു​മെ​ന്നാ​ണ് ബി​സി​സി​ഐ ഇ​പ്പോ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എന്നാൽ ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (ഐ​സി​സി) ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. മ​ത്സ​രം റ​ദ്ദാ​ക്കാ​നു​ള്ള സൂ​ച​ന​ക​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ന്നാ​യി​രു​ന്നു ഐ​സി​സി സി​ഇ​ഒ ഡേ​വ് റി​ച്ചാ​ർ​ഡ്സ​ൺ പ​റ​ഞ്ഞ​ത്. മ​ത്സ​ര ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു.