‘ഐ ലവ് യു’: ചേതനയറ്റ ജവാനരികെ നിന്ന് കരളുറപ്പോടെ ഭാര്യ പറഞ്ഞു: ഒപ്പമുണ്ടായിരുന്ന സൈനികന്‍ വിതുമ്പി: വീഡിയോ

single-img
20 February 2019

പുല്‍വാമ ആക്രമണത്തിന് ശേഷം ഭീകരരുമായി നടന്ന ഏറ്റമുട്ടലിലാണ് മേജര്‍ വി.എസ് ദൗണ്ഡിയാല്‍ കൊല്ലപ്പെടുന്നത്. രാജ്യത്തിനായി വീരചരമം പ്രാപിച്ച ദൗണ്ഡിയാലിന്റെ മൃതദേഹം വീട്ടിലെത്തിയപ്പോഴാണ് വികരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായത്.

വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം തികയുന്നതിന് മുന്‍പാണ് ദൗണ്ഡിയാല്‍ കൊല്ലപ്പെടുന്നത്. ഉള്ളില്‍ പൊട്ടിക്കരയുന്നുണ്ടെങ്കിലും ദൗണ്ഡിയാലിന്റെ ഭാര്യ നികിതയുടെ കണ്ണുകളില്‍ കണ്ണീര്‍ നിറഞ്ഞില്ല. പ്രിയപ്പെട്ടവന്റെ ചലനമറ്റ മുഖത്ത് നോക്കി അവള്‍ അവസാന ചുംബനം നല്‍കി.

പിന്നെ മെല്ലെ ആ പെട്ടിയോട് ചേര്‍ന്ന് നിന്ന് അവന്റെ ചെവിയില്‍ പറഞ്ഞു ‘ഐ ലവ് യു’. ഒമുണ്ടായിരുന്ന സൈനികന്‍ വിതുമ്പിപ്പോയി. കൂളിങ് ഗ്ലാസിനുള്ളില്‍ നിന്നും ഒഴുകിയ കണ്ണീര്‍ ആ ജവാനും ഒപ്പി. കണ്ടുനിന്നവര്‍ എല്ലാം ദുഖം അടക്കാന്‍ പാടുപെട്ടു.