ഗുരുവായൂരിലെ കല്യാണത്തിരക്കിനിടെ അച്ഛനെ വിളിച്ച് കരയുന്ന വധു; വീഡിയോ വൈറല്‍

single-img
20 February 2019

കഴിഞ്ഞ 10ന് 237 വിവാഹങ്ങളാണ് ഗുരുവായൂരില്‍വെച്ച് നടന്നത്. തിരക്കില്‍പ്പെട്ട് പലര്‍ക്കും കൃത്യസമയത്ത് മണ്ഡപത്തില്‍പ്പോലും കയറാനായില്ല. വധുവരന്മാരെയും രക്ഷിതാക്കളെയും ബന്ധുക്കള്‍ തള്ളിക്കയറ്റുന്ന വീഡിയോയാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

തിരക്കില്‍പ്പെട്ട വധു അച്ഛനെ വിളിച്ച് കരയുന്നതും വീഡിയോയില്‍ കാണാം. തിരക്കില്‍ വസ്ത്രങ്ങളും തലമുടിയുമെല്ലാം ഉലഞ്ഞു. ഏറെ പണിപ്പെട്ടാണ് വരനെയും വധുവിനെയും മണ്ഡപത്തില്‍ എത്തിച്ചത്. താലികെട്ടിനു ശേഷം വിവാഹ വേദിയിലേക്കു നിശ്ചയിച്ച സമയത്തു തിരിച്ചുപോകാന്‍ പലര്‍ക്കുമായില്ല.

ഗുരുവായൂരപ്പനു മുന്നില്‍ മുഹൂര്‍ത്തം നോക്കാറില്ലെങ്കിലും വിവാഹ വേദിയില്‍ എത്തുന്നതിനു സമയമുണ്ട്. ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തം തിക്കിലും തിരിക്കിലുംപെടുവരുന്നവരുടെ ദുരിതം പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡിനായിട്ടില്ല. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതി ദേവസ്വത്തിനു നല്‍കിയിട്ടുണ്ട്.

https://www.facebook.com/biju.satheendran/videos/1457023194431940/