എന്റെ പൊന്നേ…: സ്വര്‍ണവില പവന് കാല്‍ ലക്ഷം രൂപ കടന്നു

single-img
20 February 2019

സ്വര്‍ണവില കുതിക്കുന്നു. പവന് കാല്‍ ലക്ഷം രൂപ കടന്നു. 25,160 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,145 രൂപയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 24,920 നിലവാരത്തിലായിരുന്നു സ്വര്‍ണവില. അതേസമയം, വെള്ളി ഒരു ഗ്രാമിന് 44 രൂപയും പ്ലാറ്റിനം ഗ്രാമിന് 2,448 ആണ് ഇന്നത്തെ വില.

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു മുതലാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വില കുത്തനെ വര്‍ധിച്ചത്. ഡിസംബര്‍ ഒന്നിന് 22,520 രൂപയായതാണ് സമീപകാലത്തെ കുറഞ്ഞ നിരക്ക്. ഇതിനു ശേഷം രണ്ടര മാസത്തിനിടെ 2400 രൂപയോളം വര്‍ധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 880 രൂപയാണ് പവന് വര്‍ധിച്ചത്. ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞത് 2015 ആഗസ്റ്റ് ആറിനായിരുന്നു. പവന് 18,720 രൂപ വരെ വില കുറഞ്ഞു.