വിശ്വസിക്കണം, ഇത് കൈകൊണ്ട് വരച്ച ഒരു ചിത്രമാണ്; കെഎസ്ആർടിസി സ്കാനിയ ബസിൻ്റെ ഒറിജിനലിനെ വെല്ലുന്ന ചുമർച്ചിത്രവുമായി സുരേഷ് ബാബു

single-img
20 February 2019

കെഎസ്ആർടിസി സ്കാനിയ ബസിൻ്റെ ഒറിജിനലിനെ വെല്ലുന്ന ചുമർച്ചിത്രവുമായി ചിത്രകാരൻ. വെഞ്ഞാറമൂട്  സ്വദേശിയായ ചിത്രകാരൻ സുരേഷ് ബാബുവാണ് സ്കാനിയ ബസ്സിൻ്റെ അപ്രതീക്ഷിത ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്.

ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 1995 എസ്എസ്എൽസി  ബാച്ചിൻ്റെ കൂട്ടായ്മയായ `നൊസ്റ്റാൾജിയ1995´ നു വേണ്ടിയാണ്  സുരേഷ് ബാബു പ്രസ്തുത ചിത്രം വരച്ചത്. സൃഷ്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള അന്വേഷണങ്ങളാണ് ഇതുസംബന്ധിച്ച് എത്തിയത്.  ഒറിജിനലിനെ വെല്ലുന്ന ചിത്രം കാണാൻ നിരവധിപേർ എത്തുന്നുമുണ്ട്.

ഇതാദ്യമായല്ല സുരേഷ് ബാബു ഇത്തരത്തിലുള്ള ചിത്രങ്ങൾ വരയ്ക്കുന്നത്.  മുമ്പ് സ്കൂളുകൾക്ക് വേണ്ടി ട്രെയിനിൻ്റെയും ഇന്ത്യ ഗേറ്റിൻ്റെയുമൊക്കെ ചിത്രങ്ങൾ  സുരേഷ് ബാബു വരച്ചിട്ടുണ്ട്. ഇതിൽ സുരേഷ് ബാബുവിൻ്റെ ട്രെയിൻ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.