തനിക്ക് റിപ്പബ്ലിക് ടിവി വേണ്ട; അതിന് എത്ര രൂപ അങ്ങോട്ട് തരണം; എയർടെൽ ഡിടിഎച്ച്നോട് പ്രശസ്ത ബോളിവുഡ് സംവിധായകൻ

single-img
20 February 2019

തൻ്റെ സെറ്റ് ടോപ് ബോക്‌സില്‍ റിപ്പബ്ലിക്ക് ടിവി ലഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് സംവിധായകന്‍ അനുഭവ് സിന്‍ഹ. ഷാരൂഖ് ഖാന്‍ ചിത്രമായ രാ വണ്‍, മുള്‍ഖ് എന്നിവയുടെ സംവിധായകനായ അനുഭവ് സിന്‍ഹ ട്വിറ്ററിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.

റിപ്പബ്ലിക് ടിവി  തൻ്റെ വീട്ടിൽനിന്നും ഒഴിവാക്കുവാൻപണം അങ്ങോട്ട് തരണമെങ്കില്‍ തരാമെന്നും സംവിധായകന്‍ പറയുന്നു.  ചാനൽ സര്‍വീസ് െ്രെപാവൈഡറായ എയര്‍ടെല്ലിനോടാണ് അനുഭവ് സിൻഹ ഇക്കാര്യം ആവശ്യപ്പെട്ടത്.

എനിക്കറിയാം റിപ്പബ്ലിക്ക് ടിവി സൗജന്യമാണ് നല്‍കുന്നതെന്ന്, അത് ലഭിക്കാതിരിക്കണമെങ്കില്‍ എത്ര രൂപ അങ്ങോട്ട് തരണം എന്നാണ് എയര്‍ടെല്ലിനോട് അനുഭവ് സിന്‍ഹയുടെ ചോദ്യം.

അനുഭവ് സിന്‍ഹയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം മുള്‍ഖ്‌ നിരൂപകശ്രദ്ധ നേടിയ ചിത്രമായിരുന്നു. ചിത്രത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്ക് ടിവിക്കെതിരായ ട്വീറ്റിന് താഴെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.