ആറ്റുകാല്‍ പൊങ്കാലയിടാന്‍ പോയ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു

single-img
20 February 2019

ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകുന്നതിനായി മകള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ചു. കൊല്ലം ആശ്രാമം കാവടിപ്പുറംനഗര്‍ സ്വദേശിനി ജലജയാണ് മരിച്ചത്. 52 വയസ്സായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മകളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പളളിക്കുസമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്.