‘എന്നെ പീഡിപ്പിച്ചവരെ തൂക്കികൊല്ലണം’; വിവാഹത്തിന് മൂന്നാഴ്ച മാത്രം ശേഷിക്കെ അടുത്ത സുഹൃത്തും കൂട്ടുകാരനും മാനഭംഗത്തിനിരയാക്കിയ 22 കാരി ആത്മഹത്യ ചെയ്തു

single-img
20 February 2019

മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മൊറാദില്‍ അടുത്ത സുഹൃത്തും കൂട്ടുകാരനും മാനഭംഗത്തിനിരയാക്കിയ 22 കാരി ആത്മഹത്യ ചെയ്തു. എന്നെ ഉപദ്രവിച്ചവനെ വിടരുത്, വധശിക്ഷ നല്‍കണമെന്ന കുറിപ്പ് എഴുതി വച്ചാണ് യുവതി ആത്മഹത്യ ചെയ്തത്.

ഫെബ്രുവരി 15ാം തീയതിയാണ് യുവതി കൂട്ടമാനഭംഗത്തിനിരയായത്. പെണ്‍കുട്ടിയുടെ ഉറ്റ സുഹൃത്ത് ബസ് സ്റ്റാന്‍ഡിലേയ്ക്കു വിളിച്ചു വരുത്തി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. അബോധവസ്ഥയിലായ യുവതിയെ സുഹൃത്തും കുട്ടുകാരനും ചേര്‍ന്ന് പീഡിപ്പിച്ചു. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചതിനു ശേഷം ഇരുവരും കടന്നു കളഞ്ഞു.

പിന്നീട് പ്രതികള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുശേഷം ഞായാറാഴ്ചയാണ് വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെയു കൂട്ടുകാരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മാര്‍ച്ച് 10ാം തീയതിയായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അച്ഛനില്ലാതെ വളര്‍ന്ന യുവതിയുടെ സംരക്ഷണയിലാണ് അമ്മയും ഇളയ സഹോദരനും കഴിഞ്ഞിരുന്നത്. പീഡിനത്തിനിരയായതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ യുവതിക്ക് കഴിയാത്തതു കൊണ്ടാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.