യുവരാജ് സിങ്ങിന്റെ സിക്‌സ് കണ്ട് അന്തംവിട്ട് കാണികള്‍

single-img
19 February 2019

മാലദ്വീപിനെതിരായ എയര്‍ ഇന്ത്യയുടെ സൗഹൃദ മത്സരത്തിലായിരുന്നു യുവരാജ് സിങ്ങിന്റെ ആ സിക്‌സ്. അധികം പയറ്റിയിട്ടില്ലാത്ത റിവേഴ്‌സ് സ്വീപ്പിലൂടെയാണ് യുവി സിക്‌സര്‍ നേടിയത്. ഇതു തന്നെയാണ് കാണികളുടെ അദ്ഭുതത്തിന് കാരണവും.

മികച്ച ഫോമില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന സമയത്തു പോലും യുവി അധികം പ്രയോഗിക്കാത്ത ഷോട്ടാണ് റിവേഴ്‌സ് സ്വീപ്പ്. മാലദ്വീപ് കായിക മന്ത്രാലയവും മാലദ്വീപ് ക്രിക്കറ്റ് ബോര്‍ഡും ഇന്ത്യന്‍ എംബസിയും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. എയര്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ യുവി ആറു പന്തുകളില്‍ നിന്ന് 17 റണ്‍സടിച്ചു.

https://twitter.com/sekar_kanna/status/1096722649164771328