‘പാക്കിസ്ഥാന്‍ ജയ് ഹോ’ മുദ്രാവാക്യം പോസ്റ്റ് ചെയ്ത അധ്യാപിക അറസ്റ്റില്‍

single-img
19 February 2019

സമൂഹമാധ്യമത്തില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം പോസ്റ്റ് ചെയ്ത അധ്യാപിക അറസ്റ്റില്‍. കര്‍ണാകടയിലെ ബളഗാവിയിലെ ശിവപുരയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്‌കൂളിലെ അധ്യാപികയാണ് ‘ പാക്കിസ്ഥാന്‍ ജയ് ഹോ’ എന്ന മുദ്രവാക്യം പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായത്.

ബളഗാവി സ്വദേശിയായ ജിലേഖ ബി എന്ന അധ്യാപികയെ കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്‍ഡ് ചെയ്തു. അധ്യാപികയുടെ പോസ്റ്റ് വ്യാപക പ്രതിഷേധത്തിനും കാരണമായിരുന്നു. സ്ഥലവാസികള്‍ അവരുടെ വീടിനു സമീപം പ്രതിഷേധിക്കുകയും വീട്ടിലേക്കു കല്ലെറിയുകയും ചെയ്തിരുന്നു.

പാക്കിസ്ഥാന്‍ അനുകൂല സമീപനത്തെത്തുടര്‍ന്ന് കര്‍ണാകട സംസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് അധ്യാപിക. നഗരത്തിലെ ഒരു കോളേജില്‍ പഠിക്കുന്ന കശ്മീരില്‍നിന്നുള്ള ഒരു വിദ്യാര്‍ഥിയും നേരത്തെ സമാനകുറ്റകൃത്യത്തിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. സമൂഹമാധ്യമത്തില്‍ ഭീകരസംഘടനയായ ജയ്‌ഷെ അനുകൂല പോസ്റ്റാണ് വിദ്യാര്‍ഥി പോസ്റ്റ് ചെയ്തത്.