24 റണ്‍സിന് ഒമാന്‍ ഓള്‍ഔട്ട്; 3.2 ഓവറില്‍ സ്‌കോട്ട്‌ലന്‍ഡിന് 10 വിക്കറ്റ് ജയം

single-img
19 February 2019

ഒമാനെതിരായ മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിന് 10 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത ഒമാനെ വെറും 24 റണ്‍സിന് പവലിയനിലെത്തിച്ച സ്‌കോട്ട്‌ലന്‍ഡ് മറുപടി ബാറ്റിങ്ങില്‍ വെറും 3.2 ഓവറില്‍ വിജയത്തിലെത്തി. 17.1 ഓവര്‍ പിടിച്ചുനിന്നാണ് ഒമാന്‍ 24 റണ്‍സെടുത്തത്.

നാലു വിക്കറ്റുകള്‍ വീതം നേടിയ അഡ്രിയാന്‍ നെയ്‌ലും റൈദ്രി സ്മിത്തും ചേര്‍ന്നാണ് ഒമാനെ ചരുട്ടിക്കൂട്ടിയത്. 15 റണ്‍സെടുത്ത കന്‍വാര്‍ അലിയാണ് ഒമാന്റെ ടോപ് സ്‌കോറര്‍. രണ്ടു റണ്‍സ് വീതമെടുത്ത മുഹമ്മദ് നദീമും അജയ് ലാല്‍ചേതയുമാണ് പിന്നീടുള്ള ബാറ്റ്‌സ്മാന്‍മാര്‍. ആറു താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്‌കോറാണ് ഒമാന്റെ 24 റണ്‍സ്.