‘മോദിജി, ഗോധ്ര പോലൊരു കലാപം പാക്കിസ്ഥാനിലും നടത്തൂ…’; ബിജെപിയെ വെട്ടിലാക്കി സ്വാധി പ്രാചി

single-img
19 February 2019

പാക്കിസ്ഥാനില്‍ കലാപമുണ്ടാക്കണമെന്ന് മോദിയോട് അഭ്യര്‍ത്ഥിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ വിവാദമാകുന്നു. ഗോധ്ര പോലുള്ള കലാപമാണ് പാക്കിസ്ഥാനില്‍ സൃഷ്ടിക്കേണ്ടതെന്ന് ബിജെപി നേതാവ് സാധ്വി പ്രാചിയാണ് മോദിയോട് ആവശ്യപ്പെട്ടത്.

കൈ കൂപ്പിക്കൊണ്ട് ഞാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്. മിസ്റ്റര്‍ പ്രധാനമന്ത്രി, ഗോധ്രയില്‍ നടത്തിയതു പോലൊരു കലാപം പാക്കിസ്ഥാനിലും സൃഷ്ടിക്കൂ. നമ്മള്‍ കറാച്ചിയും റാവല്‍പിണ്ടിയും കത്തിക്കും വരെ തീവ്രവാദം അവസാനിക്കില്ല– മാധ്യമങ്ങളോട് സ്വാധി പ്രാചി പറഞ്ഞു.

ഗോധ്ര കലാപത്തിന് പിന്നില്‍ നരേന്ദ്രമോദിയാണെന്ന് പരോക്ഷമായി പറയുന്ന വീഡിയോ ഇതിനോടകം വൈറലാകുകയും നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയും ചെയ്തു. എതിരാളികള്‍ ഇത് ഉപയോഗിക്കാന്‍ കൂടി തുടങ്ങിയതോടെ പാര്‍ട്ടി വെട്ടിലായി. ഗോധ്ര കൂട്ടക്കൊല ആസൂത്രണം ചെയ്തത് ആരെന്ന് ബിജെപി നേതാവ് തുറന്നു പറയുകയാണുണ്ടായതെന്ന് മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ ട്വീറ്റ് ചെയ്തു.