ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ സി പി എം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം; കൊലയാളികളെയും തിരിച്ചറിഞ്ഞതായി സൂചന

single-img
19 February 2019

പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമാണെന്നാണ് പോലിസിന് വിവരം ലഭിച്ചു. ഇയ്യാൾ പുറത്തുനിന്നുള്ള കൊലയാളി സംഘത്തെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത് എന്നുമുള്ള നിർണ്ണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇന്നലെ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പോലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്.

കൊല്ലപ്പെട്ട കൃപേഷ്, ശരത് എന്നിവരോട് സിപിഎം പ്രാദേശിക നേതൃത്വത്തിന് വലിയതരത്തിലുള്ള പകയും മുന്‍ വൈരാഗ്യമുണ്ടായിരുന്നു.ഇതാണ് കൊലപാതകത്തിലേക്ക് വഴി വെച്ചത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.

അതേസമയം കൊലപാതകത്തിന് എത്തിയ അക്രമിസംഘം സംസ്ഥാനം വിട്ടുപോയിട്ടില്ല എന്നാണ് സൂചന. കൊലയാളികള്‍ എവിടെനിന്നുള്ളവരാണെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സംഘത്തില്‍ ഉള്‍പ്പെട്ടവരേപ്പറ്റിയുള്ള ധാരണ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അക്രമികള്‍ എത്തിയെന്ന് കരുതുന്ന ജീപ്പിനെക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റഡിയില്‍ നിന്നുള്ളവരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കേസില്‍ നിര്‍ണായ അറസ്റ്റ് ഇന്നുണ്ടായേക്കും എന്നാണ് സൂചന.