അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല സിപിഎം; കാസര്‍കോട് കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്തതല്ലെന്നും മുഖ്യമന്ത്രി

single-img
19 February 2019

കാസര്‍കോട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അത്യന്തം അപലപനീയമാണ്. അത്തരമൊരു സംഭവത്തെ ആരും അംഗീകരിക്കില്ല.

എല്ലാവരും തള്ളിപ്പറഞ്ഞ ഒന്നാണത്. അക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുക എന്നതാണ്. അത് ചെയ്യുമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.