ഇരട്ടക്കൊലപാതകം: സി പി എം ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ അറസ്റ്റിൽ; കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പോലീസ്

single-img
19 February 2019

ഇരട്ടക്കൊലപാതക്കേസിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗം എ പീതാംബരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പോലീസ് അറിയിച്ചു. ഇയാളെ കൂടാതെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പോലീസ് കസ്റ്റഡിയിൽ ഉണ്ട് എന്നാണ് സൂചന. എന്നാൽ ഇത് പോലീസ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല.

പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊ‌ല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കുന്നു. കേസിൽ കൂടുതൽ സി പി എം നേതാക്കൾ കുടുങ്ങും എന്നാണ് ലഭിക്കുന്ന സൂചന.

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായി സംഭവസ്ഥലത്തിനു സമീപമുള്ള പ്രദേശങ്ങളിൽ കാട് വെട്ടിത്തെളിച്ച് കൂടുതല്‍ തിരച്ചില്‍ നടത്തും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം ഹര്‍ത്താലില്‍ അക്രമം ഉണ്ടായ പെരിയയിലെയും കല്ലിയോടെയും സ്ഥലങ്ങള്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കും.