ആസൂത്രിത കൊലപാതകങ്ങളുടെ കശാപ്പുശാലയായി കേരളം മാറി: പാലോട് രവി

single-img
19 February 2019

തിരുവനന്തപുരം: കൊലയാളികളെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്റെ നടപടി സംസ്ഥാനത്തെ കൊലക്കളമാക്കി മാറ്റിയിരിക്കുകയാണെന്ന് കെ.പി.സി.സി. മാദ്ധ്യമ വിഭാഗം ചെയര്‍മാന്‍ പാലോട് രവി.

ആസൂത്രിത കൊലപാതകങ്ങളുടെ കശാപ്പുശാലയായി കേരളം മാറിയിരിക്കുന്നു. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണ്. ഇതിനെതിരെ ജനാധിപത്യ സംഘടനകളും, സാമൂഹ്യ സാംസ്‌കാരിക സംഘടനകളും, പ്രവര്‍ത്തകരും ശക്തമായ പ്രതിരോധ നിര തീര്‍ക്കാന്‍ മുന്നോട്ട് വരണമെന്നും പാലോട് രവി പറഞ്ഞു.