ആക്രമിച്ചാൽ തിരിച്ചടിക്കും: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

single-img
19 February 2019

പാക്കിസ്ഥാന് നേരെ ഇന്ത്യയുടെ ഭാഗത്തു നിന്നും എന്തുതരത്തിലുള്ള ആക്രമണം ഉണ്ടായാലും അതിനു ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ഇന്ത്യ പാക്ക് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​നു കത്തയച്ചിന് പിന്നാലെയാണ് പാക്കിസ്ഥാൻ ഭീഷണിയുമായി രംഗത്തെത്തിയത്.

ജമ്മുകാശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതിനു പിന്നാലെ തീവ്രവാദകളെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെതിരെ സൈനിക നടപടി ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഇന്ത്യയിൽ ശക്തമായിരിക്കെയാണ് പാക്കിസ്ഥാന്റെ ഭീഷണി. ഒരു തെളിവുകളുടെയും പിൻബലമില്ലാതെയാണ് പാക്കിസ്ഥാന് മേൽ ഇന്ത്യ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിക്കുന്നത്. ഇത് അവസാനിപ്പിക്കാമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടൂ.

നേരത്തെ ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ കു​റ്റം പാ​ക്കി​സ്ഥാ​നു​മേ​ൽ ആ​രോ​പി​ക്കു​ന്ന​ത് അ​സം​ബ​ന്ധ​മെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ​മൂ​ദ് ഖു​റേ​ഷി പറഞ്ഞിരുന്നു. കൂടാതെ അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ യു​എ​ൻ ഇ​ട​പെ​ട​ണമെന്നു ആവശ്യപ്പെട്ടു പാകിസ്ഥാൻ ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​നു കാതുമായച്ചിരുന്നു.