പാക്കിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നാട് വിട്ടുപോകണമെന്ന് ഉത്തരവ്

single-img
19 February 2019

പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് ഉത്തരവ്. രാജസ്ഥാനിലെ ബിക്കാനിറില്‍ ജില്ലാ മജിസ്‌ട്രേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബിക്കാനിര്‍ പ്രാദേശിക ഭരണകൂടം സിആര്‍പിസി 144ാം വകുപ്പ് പ്രകാരം നിരവധി നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക് പൗരന്മാര്‍ക്കു താമസസൗകര്യം നല്‍കരുതെന്ന് ജില്ലയിലെ ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ക്കു തൊഴില്‍ നല്‍കരുത്. അയല്‍രാജ്യവുമായി നേരിട്ടോ അല്ലാതെയോ യാതൊരു വ്യാപാര പങ്കാളിത്തവും പാടില്ലെന്നും ഉത്തരവു ചൂണ്ടിക്കാട്ടുന്നു. അതേസമയം വിദേശ റജിസ്‌ട്രേഷന്‍ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാക് പൗരന്മാര്‍ക്ക് ഇതു ബാധകമല്ല.