Kerala

മാധ്യമങ്ങളെ അറിയിക്കാതെ വസന്തകുമാറിന്റെ വസതിയില്‍ മമ്മൂട്ടി എത്തി

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി. വസന്തകുമാറിന്റെ വസതിയില്‍ മമ്മൂട്ടി എത്തി. പന്ത്രണ്ട് മണിയോടെ ലക്കിടിയിലെ വസന്തകുമാറിന്റെ വീട്ടിലെത്തിയ മമ്മൂട്ടി വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച് ഏറെനേരം ഇവര്‍ക്കൊപ്പം ചിലവഴിച്ചു.

പിന്നീട് വസന്തകുമാറിന്റെ ശവകുടീരത്തില്‍ എത്തി മമ്മൂട്ടി ആദരവര്‍പ്പിച്ചു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിരിക്കുന്നത്. നടന്നാണ് താരം അവിടേയ്ക്ക് എത്തിയത്. നടന്‍ അബു സലിം, ബിജോ അലക്‌സാണ്ടര്‍ (ഡെപ്യൂട്ടി സൂപ്രണ്ട് സ്‌പെഷല്‍ ബ്രാഞ്ച് വയനാട്) എന്നിവര്‍ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.