ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാണ് പന്തിയിലിരുന്നതെന്ന ചോദ്യമുണ്ടാകും: രജനീകാന്തിനെ രൂക്ഷമായി പരിഹസിച്ച് കമല്‍ഹാസന്‍

single-img
19 February 2019

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന രജനീകാന്തിന്റെ പരാമര്‍ശത്തെ രൂക്ഷമായി പരിഹസിച്ച് കമല്‍ഹാസന്‍. മീശപിരിച്ച് ഗോദയില്‍ ഇറങ്ങിയതിനുശേഷം പോരാട്ടം പിന്നെയാകാമെന്നു പറയുന്നത് ശരിയായ രീതിയല്ലെന്നു കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

ശരീരം മുഴുവന്‍ എണ്ണയിട്ട് തുടയ്ക്കടിച്ചു നിന്ന ശേഷം ഇന്നു മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും ഗുസ്തിക്കാര്‍ പറയരുത്. അങ്ങനെ സംഭവിച്ചാല്‍ അവര്‍ കോമാളികളാകും. ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാണ് പന്തിയിലിരുന്നതെന്ന ചോദ്യമുണ്ടാകും – കമല്‍ പറഞ്ഞു. ചെന്നൈയിലെ കോളേജില്‍ നടന്ന സംവാദത്തിനിടെയായിരുന്നു കമലിന്റെ പരാമര്‍ശം.

നിയമസഭയിലായാലും തെരുവിലായാലും താന്‍ കീറിയ ഷര്‍ട്ടുമായി നില്‍ക്കില്ല. കീറിയാല്‍ പുതിയ ഷര്‍ട്ടു വാങ്ങി അണിയും. നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ കീറിയ ഷര്‍ട്ടുമായി പുറത്തു വന്നു പ്രതിഷേധിച്ച സ്റ്റാലിനെതിരെ കമല്‍ ഒളിയമ്പും എയ്തു.