ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്

single-img
19 February 2019

നടന്‍ ജഗതി ശ്രീകുമാര്‍ ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും തിരശീലയിലേക്ക് മടങ്ങിവരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതിയുടെ മടങ്ങിവരവ് പരസ്യ ചിത്രത്തിലൂടെയാണ്. തൃശൂര്‍ ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുക.

ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നത്. അടുത്ത വര്‍ഷത്തോടെ സിനിമയിലും സജീവമാകും.

2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. പിന്നീടങ്ങോട്ട് ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാലോകവും.