ഐ.പി.എല്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ആദ്യപോരില്‍ കോഹ്‌ലിയും ധോണിയും നേര്‍ക്കുനേര്‍

single-img
19 February 2019

ഈ വര്‍ഷത്തെ ഐ.പി.എല്‍ ഉദ്ഘാടന മല്‍സരത്തില്‍ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിങ്‌സും ഏറ്റുമുട്ടും. മാര്‍ച്ച് 23ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്മാരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

ഉദ്ഘാടന മല്‍സരം ഉള്‍പ്പെടെ ഐപിഎല്ലിന്റെ ആദ്യ രണ്ടാഴ്ചത്തേക്കുള്ള മല്‍സരക്രമം ഐപിഎല്‍ അധികൃതര്‍ പുറത്തുവിട്ടു. 17 മല്‍സരങ്ങളുടെ സമയക്രമമാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

അതേസമയം ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പും ഇതേ സമയത്തായതിനാല്‍, തിരഞ്ഞെടുപ്പു പ്രഖ്യാപനങ്ങള്‍ക്ക് അനുസരിച്ച് സമയക്രമത്തില്‍ വ്യത്യാസമുണ്ടാകാമെന്ന മുന്നറിയിപ്പും ഐപിഎല്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്. ശേഷിച്ച മല്‍സരങ്ങളുടെ സമയക്രമവും തിരഞ്ഞെടുപ്പ് തീയതികള്‍ക്ക് അനുസൃതമായിട്ടായിരിക്കും തയാറാക്കുക.

ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടു മല്‍സരം വരുന്ന രീതിയിലാണ് രണ്ടാഴ്ചത്തെ മല്‍സരക്രമം പുറത്തുവിട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളില്‍ ഓരോ മല്‍സരം മാത്രമേ ഉണ്ടാകൂ.

23rd മാര്‍ച്ച്‌​ – ചെന്നൈ സൂപ്പര്‍ കിങ്​സ്​ vs റോയല്‍ ചലഞ്ചേഴ്​സ്​ ബാംഗ്ലൂര്‍ -8pm

24th മാര്‍ച്ച്‌ – കൊല്‍കത്ത നൈറ്റ്​ റൈഡേഴ്​സ് vs സണ്‍റൈസേഴ്​സ്​ ഹൈദരാബാദ്-4pm

24th മാര്‍ച്ച്‌ – മുംബൈ ഇന്ത്യന്‍സ്​ vs ഡല്‍ഹി കാപിറ്റല്‍സ് -8pm

25th മാര്‍ച്ച്‌ – രാജസ്ഥാന്‍ റോയല്‍സ് vs കിങ്​സ്​ ഇലവന്‍ പഞ്ചാബ് -8pm

26th മാര്‍ച്ച്‌ – ഡല്‍ഹി കാപിറ്റല്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്​സ് -8pm

27th മാര്‍ച്ച്‌ – കൊല്‍കത്ത നൈറ്റ്​ റൈഡേഴ്​സ് vs കിങ്​സ്​ ഇലവന്‍ പഞ്ചാബ് -8p

28th മാര്‍ച്ച്‌ – റോയല്‍ ചലഞ്ചേഴ്​സ്​ ബാംഗ്ലൂര്‍ vs മുംബൈ ഇന്ത്യന്‍സ് -8pm

29th മാര്‍ച്ച്‌ – സണ്‍റൈസേഴ്​സ്​ ഹൈദരാബാദ് vs രാജസ്ഥാന്‍ റോയല്‍സ് -8pm

30th മാര്‍ച്ച്‌ – കിങ്​സ്​ ഇലവന്‍ പഞ്ചാബ് vs മുംബൈ ഇന്ത്യന്‍സ് -4pm

30th മാര്‍ച്ച്‌ – ഡല്‍ഹി കാപിറ്റല്‍സ് vs കൊല്‍കത്ത നൈറ്റ്​ റൈഡേഴ്​സ് -8pm

31st മാര്‍ച്ച്‌ – സണ്‍റൈസേഴ്​സ്​ ഹൈദരാബാദ് vs റോയല്‍ ചലഞ്ചേഴ്​സ്​ ബാംഗ്ലൂര്‍ -4pm

31st മാര്‍ച്ച്‌ – ചെന്നൈ സൂപ്പര്‍ കിങ്​സ് vs രാജസ്ഥാന്‍ റോയല്‍സ് -8pm

1st ഏപ്രില്‍ – കിങ്​സ്​ ഇലവന്‍ പഞ്ചാബ്​ vs ഡല്‍ഹി കാപിറ്റല്‍സ്​ -8pm

2nd ഏപ്രില്‍ – രാജസ്ഥാന്‍ റോയല്‍സ്​ vs റോയല്‍ ചലഞ്ചേഴ്​സ്​ ബാംഗ്ലൂര്‍ -8pm

3rd ഏപ്രില്‍ – മുംബൈ ഇന്ത്യന്‍സ്​ vs ചെന്നൈ സൂപ്പര്‍ കിങ്​സ് -8pm

4th ഏപ്രില്‍ – ഡല്‍ഹി കാപിറ്റല്‍സ്​ vs സണ്‍റൈസേഴ്​സ്​ ഹൈദരാബാദ്​ -8pm

5th April – റോയല്‍ ചലഞ്ചേഴ്​സ്​ ബാംഗ്ലൂര്‍ vs കൊല്‍കത്ത നൈറ്റ്​ റൈഡേഴ്​സ്​ -8pm