ഇന്ത്യ ഒട്ടാകെ ഉപയോഗിക്കാവുന്ന എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി

single-img
19 February 2019

ഇന്ത്യ ഒട്ടാകെ ഉപയോഗിക്കാവുന്ന എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി. 112. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങാണ് നമ്പര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പോലീസ്(100), ഫയര്‍ (101), ഹെല്‍ത്ത്(108), വനിത(1090) എന്നീ നമ്പറുകള്‍ക്ക് പുറമെയാണ് പുതിയ ഹെല്‍പ്പ് ലൈന്‍ പുറത്തുവിട്ടത്.

എമര്‍ജന്‍സി സാഹചര്യമുണ്ടായാല്‍ 112 ഡയല്‍ ചെയ്യുകയോ പവര്‍ ബട്ടണ്‍ മൂന്നുതവണ അമര്‍ത്തുകയോ ചെയ്യുക. 112 ഇന്ത്യ മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലുമുണ്ട്. നിങ്ങളുടെ കയ്യില്‍ സ്മാര്‍ട്ട്‌ഫോണില്ലെങ്കില്‍ ഫീച്ചര്‍ ഫോണില്‍ 5 അല്ലെങ്കല്‍ 9 കീ ദീര്‍ഘനേരം അമര്‍ത്തിപ്പിടിക്കുക.

10 മുതല്‍ 12 മിനുട്ടുവരെയാണ് പ്രതികരിക്കാനുള്ള സമയം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ആറുമാസത്തനുള്ളില്‍ ഈ സമയം എട്ടുമിനുട്ടാക്കും. കേരളം ഉള്‍പ്പടെയുള്ള 16 സംസ്ഥാനങ്ങളില്‍ ഈ സേവനം തല്‍ക്കാലം ലഭ്യമാകില്ല. ഉടനെതന്നെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും ഇത് വ്യാപിപ്പിക്കും.