പെരിയയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

single-img
19 February 2019

പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. അരവിന്ദന്‍ എന്നയാള്‍ക്കാണ് വെട്ടേറ്റിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അരവിന്ദനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ പെരിയയില്‍ സി പി എം അനുഭാവികളുടെ കടകൾക്കു നേരെ വ്യാപക ആക്രമണം അരങ്ങേറിയിരുന്നു. നിരവധി കടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഈ സംഘത്തിലുള്ളവരാണ് അരവിന്ദനെ വെട്ടിപരിക്കേല്‍പ്പിച്ചതെന്നാണ് ആരോപണം.

പോലീസ് അക്രമികൾക്കായി തിരച്ചിൽ ശക്തമാക്കി. ആക്രമണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ പോലീസിനെയും വിന്യസിച്ചു.